-
അരുവിത്തുറയിലെ പച്ചപ്പ്
വർഷങ്ങൾക്ക് മുമ്പ്, പുതിയ കോളേജിൽ അഡ്മിഷൻ എടുക്കാനുള്ള യാത്രയിലാണ് ഞാൻ ഈരാറ്റുപേട്ടയിൽ എത്തുന്നത്… KSRTC ബസ്സ്റ്റാൻഡിൽ നിന്നും ബസിറങ്ങി നടന്നപ്പോളാണ് കുട്ടിക്കാലം മുതൽക്കെ കേട്ടുപോന്ന ചരിത്രപ്രസിദ്ധമായ അരുവിത്തുറപ്പള്ളി ഈരാറ്റുപേട്ടയിലാണ് എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞത്. !!ആതിരമ്പുഴ പള്ളി ആതിരമ്പുഴയിലും മാന്നാനം പള്ളി മാന്നാനത്തും ചേർപ്പുങ്കൽ പള്ളി ചേർപ്പുങ്കലും ആണെന്നിരിക്കെ, എന്ത് കൊണ്ടാണ് ഇത്ര പ്രസിദ്ധമായ അരുവിത്തുറ പള്ളി മാത്രം അരുവിത്തുറയിലാവാതെ ഈരാറ്റുപേട്ടയിലായത്…?? 🤔🤔🤔 കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നും വി.ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ് അരുവിത്തുറയിലെ…