കാശ്മീരിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് എന്ത് സംഭവിച്ചു?


ആലപ്പുഴയിലെ റാലിക്കിടയിൽ ഞങ്ങൾക്ക് അറിയാം ആസാദി എന്ന് ആ പയ്യൻ വിളിച്ചു പറഞ്ഞില്ലേ …… ഇതേപോലെ മത തീവ്രവാദികൾ ആസാദീ മുദ്രാവാക്യം മുഴക്കിയ നാളുകളിൽ കശ്മീരിലെ ക്രിസ്ത്യാനികൾക്ക് എന്തു സംഭവിച്ചു എന്ന് നിങ്ങൾക്കറിയാമോ ???

കലയുടെയും സംസ്കാരത്തെയും മതസൗഹാർദ്ദത്തിന്റെയും ഈറ്റില്ലമായിരുന്ന കാശ്മീരിന്റെ സുവർണ്ണ കാലഘട്ടത്തിൽ കാശ്മീരിലെ ജനസംഖ്യയിൽ 0.2 ശതമാനം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു …….. കശ്മീർ താഴ്‌വരയിൽ മാത്രം 1700 കുടുംബങ്ങൾ . ഒരു കന്യാസ്ത്രീ മഠം , മൂന്ന് ക്രിസ്ത്യൻ പള്ളികൾ . ( 30 വർഷങ്ങൾക്ക് ശേഷം അതിൽ വലിയ ഒരു പള്ളിയാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ പുനർനിർമ്മിച്ച് കുർബാന അർപ്പിക്കാൻ അവസരമൊരുക്കി കൊടുത്തത് ) .

ഇസ്ലാമിക മത തീവ്രവാദികൾ ആസാദി എന്ന മുദ്രാവാക്യം മുഴക്കിതിനൊപ്പം മതം മാറുക അല്ലെങ്കിൽ ഇവിടം വിട്ടു പോവുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാക്കുക എന്ന അന്ത്യശാസനം മുഴക്കി കശ്മീരിൽ വംശഹത്യ നടത്തിയപ്പോൾ ഇല്ലാതായത് ക്രിസ്ത്യാനികളും കൂടെയായിരുന്നു .

പലരും കൊല്ലപ്പെട്ടു , പലരും മതംമാറി , അവശേഷിച്ചവർ അടിമകളെ പോലെ ജീവിക്കേണ്ടി വന്നു .

തൊണ്ണൂറുകളുടെ മധ്യത്തോടെ അവിടെ അവശേഷിച്ചത് 650 കുടുംബങ്ങൾ മാത്രമാണ് ,ഇന്നു നൂറിൽ താഴെയും …….. ഇതൊക്കെ മാധ്യമങ്ങളും കോൺഗ്രസ് ഗവൺമെന്റും കൂടെ മൂടി വയ്ക്കുകയായിരുന്നു ……. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ പോലും ലഘൂകരിച്ച് ഒന്നുമല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്ത്യാനികളുടെ കാര്യം മിണ്ടാത്തതിൽ നമ്മൾ അത്ഭുതപ്പെടേണ്ട കാര്യമില്ല.

അന്ന് കാഷ്മീരിലെ കാന്യാസ്ത്രീ മഠത്തിൽ പാകിസ്ഥാനിൽ നിന്നും കടന്നുകയറിയ തീവ്രവാദികൾ എന്ന് പറയപ്പെടുന്നവർ നടത്തിയ കൂട്ടബലാൽസംഗം പോലും ഇന്ന് തപ്പിയിട്ടു വാർത്തകളിൽ എവിടെയുമില്ല .

30 വർഷങ്ങൾക്ക് ശേഷം കേന്ദ്രസർക്കാർ പുനർനിർമ്മിച്ച് ആരാധനയ്ക്കായി വിട്ടുകൊടുത്ത പള്ളി പോലും അടച്ചിടേണ്ടി വന്നത് പള്ളിക്കുനേരെ ഉണ്ടായ നിരന്തരമായ തീവ്രവാദ ആക്രമണങ്ങളാണ് , അടച്ചിടുന്നതിന്റെ അവസാന ദിവസം അവിടെ കുർബാനക്കിടയിൽ നടന്ന വെടിവെയ്പിൽ മരിച്ചത് മൂന്ന് പേരായിരുന്നു.

ഇന്ന് ഇവിടെയും മുഴങ്ങിയിരിക്കുന്നു ആസാദി എന്ന മുദ്രാവാക്യം …… നിങ്ങൾക്ക് തീരുമാനമെടുക്കാം , ഇനി അവർ മൂന്ന് ഓപ്ഷനുകൾ തരുന്നതിനു മുൻപായി .